നിലമ്പൂരിൽ പതിമൂന്ന് വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം നിലമ്പൂരിൽ 13 വയസ്സുകാരൻ മുങ്ങി മരിച്ചു. മമ്പാട് താളുതൊടിക അഷ്‌റഫ് എന്ന ബാപ്പുവിന്റെ മകന്‍ അബ്ദുല്‍ അഹദ് ആണ് മരിച്ചത്. മുണ്ടേരി നീർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരമാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വല്ലിമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു അബ്ദുൽ അഹദ്. ഒഴുക്കിൽപ്പെട്ട അഹദിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share