ജിദ്ദയിലും റിയാദിലും പുതിയ വിമാനത്താവളങ്ങൾ; പ്രാരംഭ നടപടികൾ ആരംഭിച്ചു
നിലവിലെ ഗതാഗത സൌകര്യങ്ങളെ കൂടുതൽ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് ഗാക്ക പ്രഖ്യാപിച്ചു. റിയാദിൽ നടന്നു വരുന്ന ഏവിയേഷൻ ഫോറത്തിൽ ഗാക്ക പ്രസിഡന്റാണ് വിമാനത്താവള നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രതിവർഷം പത്ത് കോടി യാത്രക്കാർക്ക് സഞ്ചരിക്കാനാകും വിധം അത്യാധുനിക സൌകര്യങ്ങളുൾപ്പെടുത്തിയാണ് നിർമ്മാണം. കൂടാതെ ടൂറിസം മേഖലയുടെ വളർച്ചക്കും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
സൌദിയിലെ പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ് പറഞ്ഞു. ജിദ്ദയിൽ പുതിയ വിമാനത്താവളം വരുന്നതോടെ ഹജ്ജ് ഉംറ തീർഥാടകർക്ക് കൂടുതൽ ആശ്വാസമാകും. പദ്ധതി വഴി ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയർത്തുകയും ലക്ഷ്യമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക