മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസ്സായിരുന്നു. കിഴക്കൻ പ്രവശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. രണ്ട് വർഷം മുമ്പാണ് ഇയാൾ ജോലി ആവശ്യാർത്ഥം സൌദിയിലെത്തിയത്. നാട്ടിലേക്ക് പോകാനുളള ഒരുക്കങ്ങൾക്കിടെയാണ് സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ പിതാവ് ഷിബു വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!