സന്ദർശന വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കുവാൻ സാധിക്കുമോ. മന്ത്രാലയം വ്യക്തമാക്കുന്നു
സൌദിയിൽ സന്ദർശന വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിർവഹിക്കുവാനായി പ്രത്യേക വിസ ലഭിച്ചവർക്കും, സൌദിയിൽ സ്ഥിര താമസമുള്ളവർക്കും മാത്രമേ ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുവാൻ അനുവാദം നൽകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതിനാൽ സന്ദർശന വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴി ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കാം. ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക. എട്ടര ലക്ഷം വിദേശ തീർഥാടകരും ഇത്തവണ ഹജ്ജ് നിർവഹിക്കും.
അഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T