സൗദിയിൽ നിന്ന് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്നവർ യഥാർത്ഥ രേഖകൾ സമർപ്പിക്കണം
സൌദിയിൽ നിന്ന് കിംഗ് ഫഹദ് കോസ്വേ വഴി ബഹറൈനിലേക്ക് പോകുന്നവർ യഥാർത്ഥ ദേശീയ ഐഡന്റിറ്റി തന്നെ ഹാജരാക്കണമെന്ന് കിംഗ് ഫഹദ് കോസ്വേ പബ്ലിക് കോർപ്പറേഷൻ വ്യക്തമാക്കി. തവക്കൽനാ ആപ്ലിക്കേഷനിലെ ഡിജിറ്റൽ ഐഡൻ്റിറ്റി ഉപയോഗിച്ച് ബഹ്റൈനിലേക്ക് യാത്ര ചെയ്യാനാകുമോ എന്ന് അന്വോഷിച്ച ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് കോർപ്പറേഷന്റെ വിശദീകരണം. അതായത് തവക്കൽനയിലെ ഡിജിറ്റൽ ഐഡൻ്റിറ്റി മതിയാവില്ലെന്നും, ഒറിജിനിൽ ഐഡൻ്റിറ്റി ഹാജരാക്കിയാൽ മാത്രമേ കോസ് വേ വഴി ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകൂവെന്നും കോർപ്പറേഷൻ വ്യക്തമാക്കുന്നു.
സൌദി പൗരന്മാർക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യുവാൻ നേരത്തെ തന്നെ ഫൗണ്ടേഷൻ ചില നിബന്ധനകൾ വെച്ചിരുന്നു. മുതിർന്നവർ 3 ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കണം. 16 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. അതേസമയം 12 വയസ്സിന് താഴെയുള്ളവർക്ക് കൊറോണയ്ക്കെതിരായ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T