ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കുഴഞ്ഞ് വീണ ഉംറ തീർത്ഥാടകൻ മരിച്ചു. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ.കെ. ബാവു ആണ് മരിച്ചത്. 79 വയസ്സായിരുന്നു. ജിദ്ദ റിഹേലിയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്.

ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. അവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞ് വീഴുകയും ചെയ്തു. ഉടൻ തന്നെ എർപോർട്ട്  എമർജൻസി മെഡിക്കൽ ടീം അടിയന്തിര ശുശ്രൂഷ നൽകി ശേഷം റിഹേലി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തി അധികം വൈകാതെ തന്നെ മരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രണ്ട് പെണ് മക്കളും മരുമകനും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരും സലാം എയർ വിമാനത്തിൽ മസ്കത്ത് വഴി തിരുവനന്തപുരത്തേക്ക്  യാത്ര ചെയ്യാൻ വേണ്ടിയാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഇവർ ഉംറക്കെത്തിയത്. രാവിലെ തന്നെ ഇവർ ജിദ്ദ വിമാനത്താവളത്തിലെത്തിയിരുന്നുവെങ്കിലും, എയർപോർട്ടിലെ തിരക്ക് കാരണം ഉച്ചക്ക് രണ്ടര മണിവരെയും ഇവർക്ക് ടെർമിനിലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ലെന്ന് കൂടെയുള്ളവർ പറഞ്ഞു. നേരത്തെ തന്നെ പലവിധ രോഗങ്ങളും അലട്ടുന്ന ഇദ്ദേഹത്തെ വീൽ ചെയറിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്നിരുന്നത്. ബീഫാത്തിമയാണ് ഭാര്യ. ബൈജു, ബാനു, ബീന, ബിജിലി,മരുമക്കൾ: നിഷ, ഷിബി ഇസ്മയിൽ, അബ്ബാസ് എന്നിവർ മക്കളാണ്.  മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി കെഎംസിസി പ്രവർത്തർകർ അറിയിച്ചു.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!