163 ഹൂതി തടവുകാരെ മോചിപ്പിക്കുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയെന്ന് സൌദി സഖ്യസേന

റിയാദ്: 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൌദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. സൌദിക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയതില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെയാണ് മോചിപ്പിക്കുന്നത്.

 

163 കുറ്റവാളികളെ നിരുപാധികം വിട്ടയച്ച് റെഡ് ക്രോസുമായി സഹകരിച്ച് യമനിലെ സനായില്‍ എത്തിക്കാനുള്ള നടപടികരമങ്ങള്‍ പൂര്‍ത്തിയായി.

 

യമനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്‍റെ കൂടി ഭാഗമായാണ് മോചനമെന്ന് തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Share
error: Content is protected !!