സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ
സൌദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു. കഴിഞ്ഞ വ്യാഴാഴ്ച സൌദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഈന്തപ്പന കാറിന് മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. എക്സിറ്റ് 4 നും എക്സിറ്റ് 5 നും ഇടയിൽ നോർത്തേൺ റിംഗ് റോഡിലാണ് അപകടമുണ്ടായത്. റോഡരികിൽ വെച്ച് പിടിപ്പിച്ചിരുന്ന ഈന്തപ്പനകളിൽ ഒന്നാണ് കാറിന് മുകളിലേക്ക് പതിച്ചത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെ കുറിച്ച് കാറിൻ്റെ ഡ്രൈവർ സൗദ് അൽ സയീദ് വിശദീകരിക്കുന്നത് ഇങ്ങിന. സംഭവ ദിവസം ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ നല്ല തിരക്കായിരുന്നു. വാഹനങ്ങൾ വളരെ പതുക്കെയായിരുന്നു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് ശക്തമായ ശബ്ദം കേട്ട് താൻ അത്ഭുതപ്പെട്ടു. വാഹനം മുന്നോട്ടെടുക്കാനാകാതെ നിശ്ചലമായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. അൽപ സമയം കഴിഞ്ഞ് പൊടിക്കാറ്റിന് അമർന്നപ്പോഴാണ് തൻ്റെ വാഹനത്തിന് മുകളിൽ ഈന്തപ്പന വീണതായി മനസ്സിലായത്.
ഉടൻ തന്നെ ട്രാഫിക്ക്, നജ്ം കമ്പനിയുമായി ബന്ധപ്പെട്ട അപകടങ്ങൾ കൈകാര്യം ചെയ്യുന്ന ഓപ്പറേഷൻ സെൻ്ററിലെ 911 മായി ബന്ധപ്പെട്ടു. നജിം കമ്പനി ആദ്യ നൽകിയ റിപ്പോർട്ടനുസരിച്ച് വാഹന ഉടമയാണ് അപകടത്തിന് 100 ശതമാനവും ഉത്തരാവാദി എന്നായിരുന്നു. എന്നാൽ വാഹന ഉടമയുടെ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് തുടർന്ന് സംഭവത്തിൻ്റെ വീഡിയോ ക്ലിപ്പും മറ്റു ഡാറ്റകളും പരിശോധിച്ച്, മോശം കാലവാസ്ഥമൂലമാണ് അപകടമുണ്ടായത് എന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നജീം കമ്പനി വാഹന ഉടമ തെറ്റുകാരനല്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. കൂടാതെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും നജ്ം കമ്പനി ഇന്ന് (ഞായറാഴ്ച) അറിയിച്ചു.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
വീഡിയോ കാണാം
Pingback: മക്കയിൽ ഇന്ത്യക്കാരനുൾപ്പെടെ നിരവധി പേർ ഭിക്ഷാടനത്തിനിടെ അറസ്റ്റിലായി - വീഡിയോ - MALAYALAM NEWS DESK