മക്കയിൽ ഇന്ത്യക്കാരനുൾപ്പെടെ നിരവധി പേർ ഭിക്ഷാടനത്തിനിടെ അറസ്റ്റിലായി – വീഡിയോ

മക്കയിൽ ഭിക്ഷാടനത്തിലേർപ്പെട്ടതിന് ഇന്ത്യക്കാരനുൾപ്പെടെ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ രണ്ട് പേർ മക്ക ഹറം പള്ളിയുടെ മുറ്റത്ത് വെച്ച് യാചന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഹറം പള്ളിയിടെ മുറ്റത്ത് ആരാധനക്കെത്തിയവരോട് ഭിക്ഷ തേടുന്നതിനിടെയാണ് ഇന്ത്യക്കാരൻ അറസ്റ്റിലായത്. ഹറം പള്ളിയുടെ സമീപം വെച്ച് നേരിട്ട് യാചിച്ച മൊറോക്കൻ പൗരനാണ് മറ്റൊരാൾ.

വൈകല്യങ്ങളുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ക്രച്ചസ് (താങ്ങുവടി) ഉപയോഗിച്ച് ഭിക്ഷയാചിച്ച യെമനി പൌരനും, നല്ല ആരോഗ്യമുണ്ടായിരുന്നിട്ടും പ്രായപൂർത്തിയാകാത്ത മകനെ വീൽചെയറിൽ ഇരുത്തി ഭിക്ഷാടനം നടത്തിയ മറ്റൊരാളും അറസ്റ്റിലായവരിലുണ്ട്.

കൂടാതെ പള്ളിയിൽ വെച്ച് നേരിട്ട് ഭിക്ഷാടനം നടത്തിയ സ്വദേശി പൌരൻ, നേരിട്ട് ഭിക്ഷാടനം നടത്തുന്ന ചാഡിയൻ യുവതി, കടയുടെ അരികിൽ നിന്ന് ഭിക്ഷാടനം നടത്തുന്ന യെമൻ സ്വദേശി എന്നിവരെയും മക്ക സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.  പട്ടികയിലുണ്ടായിരുന്നു.

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ

പള്ളിയിൽ നേരിട്ട് യാചിക്കുന്ന പൗരൻ, നേരിട്ട് ഭിക്ഷാടനം നടത്തുന്ന ചാഡിയൻ യുവതി, കടയുടെ അരികിൽ നേരിട്ട് ഭിക്ഷാടനം നടത്തുന്ന യെമൻ സ്വദേശി എന്നിവരെല്ലാം പട്ടികയിലുണ്ടായിരുന്നു.

 

Share