വിസിറ്റ് വിസ പുതുക്കലിലെ പ്രതിസന്ധി: ജവാസാത്ത് പരിഹാരം നിർദ്ദേശിച്ചു

അബ്ഷിർ വഴി മൾട്ടിപ്പിൽ ഫാമിലി സന്ദർശന വിസ കാലവാധി പുതുക്കുന്നതിൽ നേരിടുന്ന പ്രശ്നത്തിൽ  സൌദി പാസ്പോർട്ട് വിഭാഗം പരിഹാരം നിർദ്ദേശിച്ചു. മൾട്ടിപ്പിൽ ഫാമിലി സന്ദർശന വിസകളുടെ കാലവാധി നീട്ടാൻ സാധിക്കാതെ മലയാളികളുൾപ്പെടെയുള്ള നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജവാസാത്തിൻ്റെ പ്രതികരണം.

മൾട്ടിപ്പിൽ ഫാമിലി സന്ദർശന വിസ കാലവാധി അബ്ഷിർ പ്ലാറ്റ്ഫോം വഴി പുതുക്കാൻ സാധിക്കാത്തവർ, പ്രശ്നം പരിഹരിക്കുന്നതിനായി “തവാസുൽ” സേവനം ഉപയോഗിക്കണമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.  അബ്ഷിർ ഇൻ്റിവിജ്വലിൽ ലോഗിൻ ചെയ്ത് തവാസുൽ സേവനത്തിലൂടെ പ്രശ്നം കൃത്യമായി രേഖപ്പെടുത്തി റിക്വസ്റ്റ് നൽകണമെന്ന് ജവാസാത്ത് അഭ്യർത്ഥിച്ചു.

ചെയ്യേണ്ട രീതി: 

അബ്ഷിർ ഇൻ്റിവിജ്വൽ പ്ലാറ്റ് ഫോമിലേക്ക് ലോഗിൻ ചെയ്ത്. “My Services” എന്ന ടാബിൽ നിന്നും “Services” എന്നതിൽ  ക്ലിക്ക് ചെയ്ത്  “Passports” എന്നതിലെ  “Tawasul” എന്നതിൽ  ക്ലിക്ക് ചെയ്ത്, അതിൽ നിന്നും  “New Request” എന്നതിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ ഗുണഭോക്താവിൻ്റെ പേരും, മൊബൈൽ നമ്പറും, ഇഖാമ നമ്പറും കാണാവുന്നതാണ്. അതിന് താഴെയുള്ള “Sector”,  “Service” എന്നിവ  തെരഞ്ഞെടുത്ത്, തൊട്ട് താഴെ കാണുന്ന “Request description” എന്ന ഫീൽഡിൽ വിശദമായ പരാതി ടൈപ്പ് ചെയ്യാവുന്നതാണ്. കൂടാതെ പരാതി പരിശോധിക്കുന്നവർക്ക് പരാതി സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുവാൻ, അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന Error മെസേജുകളുടെ സ്ക്രീൻ ഷോട്ടും, ആവശ്യമാണെങ്കിൽ മറ്റു ഡോക്യുമെൻ്റുകളും താഴെയുള്ള “Attachments” എന്നതിലൂടെ ചേർക്കുന്നത് കൂടുതൽ ഗുണകരമാകും.

അറ്റാച്ച് ചെയ്യുന്ന ഫയലുകൾ 1 എം.ബി യിൽ കൂടാത്ത JPEG, JPG, PNG, PDF എന്നീ ഫോർമാറ്റുകളിലായിരിക്കണം.  അതിന് ശേഷം “Submit Request” എന്ന ബട്ടണിൽ അമർത്തണം. (ഇതിൽ Attachments ഒഴികെയുള്ള ഫീൽഡുകൾ നിർബന്ധമായും ഫിൽ ചെയ്യേണ്ടതാണ്)

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

താഴെ നൽകിയിട്ടുള്ള ചിത്രങ്ങളിലൂടെ നടപടിക്രമങ്ങൾ മനസിലാക്കാം

 

1. My Services എന്നതിൽ നിന്നും Services എന്നതിൽ ക്ലിക്ക് ചെയ്യുക

 

 

 2. Passports എന്നതിൽ ക്ലിക്ക് ചെയ്യുക

 

3. തവാസുൽ എന്നതിൽ ക്ലിക്ക് ചെയ്യുക

 

4. ചുവന്ന നക്ഷത്ര ചിഹ്നത്തിന് നേരയുള്ള എല്ലാ കോളങ്ങളിലും ആവശ്യമായ വിവരങ്ങൾ നൽകുക. തുടർന്ന് Submit Request എന്ന പച്ച ബട്ടണ് അമർത്തുക.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

സൗദിയിൽ തൊഴിൽ കരാറുകൾ മെയ് 12 മുതൽ “ഖ്വിവ” പ്ലാറ്റ്‌ഫോമിലേക്ക് മാറും

Share

One thought on “വിസിറ്റ് വിസ പുതുക്കലിലെ പ്രതിസന്ധി: ജവാസാത്ത് പരിഹാരം നിർദ്ദേശിച്ചു

Comments are closed.

error: Content is protected !!