ഉംറ ബുക്കിംഗ് തിയ്യതി മാറ്റാനാകില്ല. ബുക്ക് ചെയ്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും ബുക്ക് ചെയ്യാന്‍ ഒരു വഴി മാത്രം

മക്ക: ഉംറയ്ക്ക് ബുക്ക് ചെയ്താല്‍, ബുക്ക് ചെയ്ത തിയ്യതി പിന്നീട് മാറ്റാനാകില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു. ബുക്ക് ചെയ്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണം. തവയ്ക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാനും പുതിയ ബുക്കിംഗ് നടത്താനുമുള്ള സൌകര്യമുണ്ട്. ബുക്ക് ചെയ്തത് പ്രകാരമുള്ള സമയം എത്തുന്നതിന് 6 മണിക്കൂര്‍ മുമ്പാണ് ക്യാന്‍സല്‍ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

 

ഉംറ നിര്‍വഹിക്കാനും, മദീനയിലെ റൌദ സന്ദര്‍ശനത്തിനും മാത്രമാണു ഇപ്പോള്‍ പെര്‍മിറ്റ് ആവശ്യമുള്ളത്.

Share