സൌദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ന്യൂമോണിയ ബാധിച്ച് സൌദി അറേബ്യിലെ ജിദ്ദയിൽ ചികിത്സയിലായിരുന്ന മേലാറ്റൂർ സ്വദേശി മരണപ്പെട്ടു. അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീമാണ് മരിച്ചത്. 53 വയസ്സായിരുന്നു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദയിലെ ദഹബാനിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ് മുഹമ്മദ് കോർണകത്ത്, മാതാവ് ആയിഷ, ഭാര്യ ആയിഷ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ


