കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ ശ്രദ്ധിക്കുക. യാത്രക്ക് മുമ്പ് അനുമതി തേടണം
താമസ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നത് കാലാവധി അവസാനിച്ച പാസ്പോർട്ടിലാണെങ്കിൽ, അത്തരക്കാർ ഇനി മുതൽ യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ (ജനറൽ ഡയരക്ടറേറ്റ് ഓഫ് ഫോറിൻ അഫയേഴ്സ്) അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലേക്കുള്ള യാത്രക്കാർക്കാണ് ഇത് ബാധകമാകുക. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.
എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോർട്ട് പുതുക്കികഴിഞ്ഞാൽ സാധാരണയായി വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. അത് പഴയ പാസ്പോർട്ടിൽ തന്നെയാണുണ്ടാകുക. ഇങ്ങനെയുള്ളവർ യാത്ര ചെയ്യുമ്പോൾ ജി.ഡി.ആർ.എഫ്.എയുടെ അനുമതി വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ