സൗദിയിൽ ബാങ്ക് സേവനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ ദിവസം സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻവലിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന ട്രാൻസ്ഫറും, ഓണ്ലൈനായി ബാങ്ക് അക്കൌണ്ട് തുറക്കുന്നതുമുൾപ്പെടെയുള്ള ഏതാനും സേവനങ്ങളിൽ നിയന്ത്രണങ്ങൾ  പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളിലാണ് ഇന്ന് (ചൊവ്വാഴ്ച) വീണ്ടും മാറ്റം വരുത്തിയത്.

ഇന്ന് മുതലുള്ള പുതിയ മാറ്റമനുസരിച്ച് ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന ട്രാൻസ്ഫർ പരിധി അവർ (നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിൽ) നേരത്തെ ഉപയോഗിച്ചിരുന്ന രീതിയിൽ തുടരാം. ഉപഭോക്താവിന് ആവശ്യമുണ്ടെങ്കിൽ ബാങ്കുമായി ആശയവിനിമയം നടത്തി പരിധി കുറക്കാവുന്നതുമാണ്.

ഇതിന് പറുമെ നേരത്തെയുണ്ടായിരുന്ന മുഴുവൻ സേവനങ്ങളും മാറ്റമില്ലാതെ തുടരുന്നതുമാണ്.

കൂടാതെ ഓണ്ലൈനായി ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും പിൻവലിച്ചു. ഇന്ന് മുതൽ നേരത്തെയുണ്ടായിരുന്നത് പോലെ ഉപഭോക്താക്കൾക്ക്  ഓണ്ലൈനായി ബാങ്ക് അക്കൌണ്ടുകൾ തുറക്കാവുന്നതാണ്.

എന്നാൽ വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, മുൻകരുതലുകൾ സ്വീകരിക്കണമെന്നും, വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും  സെൻട്രൽ ബാങ്ക്, ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!