ചെറിയ പെരുന്നാള്‍ മെയ് രണ്ടിന്. അറഫാദിനം വെള്ളിയാഴ്ചയെന്നും ജ്യോതിശാസ്ത്ര കണക്ക്

റിയാദ്: ജ്യോതിശാസ്ത്ര കണക്ക് പ്രകാരം ഈ വർഷത്തെ റമദാൻ  സൌദിയില്‍ 30 ദിവസമായിരിക്കുമെന്നും ചെറിയ പെരുന്നാള്‍ മെയ് 2 തിങ്കളാഴ്ചയായിരിക്കുമെന്നും പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍  അബ്ദുല്ല അൽ ഖുദൈരി പറഞ്ഞു.

 

ജ്യോതിശാസ്ത്ര കണക്കുപ്രകാരം  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ജൂലായ് 7-നു ആരംഭിക്കുമെന്നും ജൂലൈ 8 വെള്ളിയാഴ്ചയായിരിക്കും അറഫാ ദിനമെന്നും കുദൈരി പറഞ്ഞു.

 

മാസപ്പിറവി നിരീക്ഷണത്തിനായി  ഹൂത സുദൈറിനെ തിരഞ്ഞെടുക്കാനുള്ള കാരണം ഒബ്സർവേറ്ററിയുടെ സ്ഥാനത്തിന്റെ പ്രത്യേകതയും സമുദ്രനിരപ്പിൽ നിന്ന് 950 ചതുരശ്ര മീറ്റർ ഉയര്‍ന്ന സ്തലമായതുമാണ് എന്നു അൽ-ഖുദൈരി പറഞ്ഞു. കൂടാതെ ഈ പ്രദേശത്തെ തെളിഞ്ഞ കാലാവസ്ഥയും ഇതിന് കാരണമാണ്.

 

Share
error: Content is protected !!