ജിദ്ദയിൽ ചേരികൾ നീക്കം ചെയ്യുന്നതിനുള്ള വിശദമായ പട്ടിക പ്രസിദ്ധീകരിച്ചു
ജിദ്ദ മുനിസിപ്പാലിറ്റിയിലെ വിവിധ ചേരികൾ നീക്കം ചെയ്യുന്നതിനുള്ള സമയക്രമങ്ങളുടെ വിശദാംശങ്ങൾ നഗരസഭ വീണ്ടും പുറത്ത് വിട്ടു.
2022 നവംബർ 17 ന് മുമ്പായി പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്ന് സെക്രട്ടറിയേറ്റ് വ്യക്കമാക്കി. ഓരോ പ്രദേശങ്ങളിലേയും താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന തിയതി, വിവിധ സേവനങ്ങൾ നിറുത്തിവെക്കുന്ന തിയതി, പൊളിച്ച് നീക്കൽ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ തിയതി, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന തിയതി എന്നിവ ഉൾപ്പെടെയുള്ള വിശദമായ പട്ടികയാണ് മുനിസിപാലിറ്റി വീണ്ടും പുറത്ത് വിട്ടത്.
ജിദ്ദയിലെ 26 പ്രദേശങ്ങളിലായി 18.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലൂള്ള ഏരിയകളാണ് പൊളിച്ച് നീക്കുവാനുള്ളത്. ഇതിന് പുറമെ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് ഫോർ അൽ-ഐൻ അസീസിയയുടെ 8 പ്രദേശങ്ങളിലായി 13.9 ദശലക്ഷം ചതുരശ്ര മീറ്റർ ഏരിയയും പൊളിച്ച് നീക്കുമെന്ന് മുനിസിപാലിറ്റി അറിയിച്ചു.
ഗുലൈല്‍, പെട്രോമിന്‍, അല്‍ഖുറയാത്ത്, അല്‍മിസ്ഫാത്ത്, അല്‍നസ്ല യമാനിയ്യ എന്നിവിടങ്ങളിലെ പൊളിക്കല്‍ പദ്ധതി മാര്‍ച്ച് 30 ഓടെ പൂര്‍ത്തിയായി. നസ്ല യമാനിയ്യയിലെ ബാക്കി ഭാഗങ്ങള്‍ മെയ് 23നുള്ളിൽ പൂര്‍ത്തിയാക്കും.
ഏപ്രില്‍ 25ന് തആലിബ, ബലദ്, സഹീഫ, മെയ് ഒമ്പതിന് കന്ദറ, അല്‍സബീല്‍, അല്‍ഹിന്ദാവിയ എന്നീ സ്ഥലങ്ങളിലും, മെയ് 23 അല്‍തഗര്‍, ജൂണ്‍ ആറ് ഈസ്റ്റേണ്‍ ബഗ്ദാദിയ, ശര്‍ഫിയ, ജൂണ്‍ 22 അല്‍നുസ്ഹ, അല്‍സലാമ എന്നിങ്ങനെയാണ് പൊളിച്ചു നീക്കാനുള്ള അവസാന തിയ്യതി.
ബനീ മാലിക്, അല്‍വുറൂദ് ഭാഗങ്ങളില്‍ മെയ് 28ന് പൊളിക്കല്‍ തുടങ്ങി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാക്കും. മെയ് ഏഴിന് താമസക്കാരെ ഇത് സംബന്ധിച്ച് അറിയിക്കുകയും 21 ന് വൈദ്യുതി, വെള്ളം വിഛേദിക്കുകയും ചെയ്യും.
മുശ്‌റിഫയില്‍ മെയ് 14ന് അറിയിപ്പ് നല്‍കി 28ന് വൈദ്യുതി വെള്ളം എന്നിവ വിഛേദിക്കും. ജൂണ്‍ നാലിനാണ് പൊളിച്ചു തുടങ്ങുക. സെപ്തംബര്‍ 12ന് അവസാനിക്കും.
റിഹാബിലും അസീസിയയിലും മെയ് 21ന് അറിയിപ്പ് നല്‍കും. ജൂണ്‍ നാലിനാണ് വൈദ്യുതി, വെള്ളം കട്ട് ചെയ്യുക.
ജൂണ്‍ 11ന് പൊളിക്കല്‍ തുടങ്ങി സെപ്തംബര്‍ 21ന് അവസാനിക്കും. റബ്‌വയില്‍ ജൂണ്‍ 11ന് അറിയിപ്പ് നല്‍കും. 18ന് വൈദ്യുതി, വെള്ളം എന്നീ സേവനങ്ങൾ അവസാനിപ്പിക്കും. 25ന് പൊളിക്കല്‍ തുടങ്ങി ഒക്ടോബര്‍ അഞ്ചിന് അവസാനിപ്പിക്കും വിധമാണ് പുതിയ പട്ടിക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വിവിധ ഏരിയകൾ പൊളിച്ച് നീക്കുന്ന സമയക്രമം അറിയാം