ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ സൌജന്യ പാർക്കിംഗ്. ഹറമിലേക്കും തിരിച്ചും ബസ് സർവീസും സൌജന്യം
മക്കയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹറം പള്ളിയിലേക്കും തിരിച്ചും സൌജന്യ ബസ് സർവ്വീസുകൾ നടത്തുമെന്ന് മക്ക ബസ് പദ്ധതി അറിയിച്ചു. കൂടാതെ മക്ക ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ സൌജന്യ പാർക്കിംഗ് സംവിധാനവും നൽകും. 560 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സൌദി അറേബ്യ റെയിൽവേ (SAR) യുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
റമദാനിൽ മക്ക-മദീന ഹറമുകളിലേക്ക് വരുന്ന സന്ദർശകർക്കും തീർഥാടകർക്കും മികച്ച സേവനങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സൌജന്യ ബസ് സർവീസും, വാഹന പാർക്കിംഗ് സൌകര്യവും ഏർപ്പെടുത്തിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ