ഇൻ്റർനെറ്റ് വഴി ബാങ്ക് അക്കൌണ്ട് തുറക്കുന്നത് നിർത്തിവെക്കുന്നു. വിദേശങ്ങളിലേക്ക് പണമയക്കുന്നതിലും നിയന്ത്രണം
ഇലക്ട്രോണിക് സേവനങ്ങൾ വഴി നടത്തുന്ന ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് സൌദിയിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സൌദി സെൻട്രൽ ബാങ്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഇലക്ട്രോണിക് സേവനങ്ങൾ വഴിയുള്ള പ്രതിദിന കൈമാറ്റം പരമാവധി 6,000 റിയാലായി നിജപ്പെടുത്തി. അതായത് വ്യക്തികളുടേയും വ്യക്തിഗത സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൌണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി 6,000 റിയാൽ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ പാടുള്ളൂ. അതിൽ കൂടുതൽ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.
കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ “ഓൺലൈൻ” വഴി ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നിർത്തിവെക്കാനും സെൻട്രൽ ബാങ്ക്, ബാങ്കുകളോട് നിർദ്ദേശിച്ചു.
ഇൻ്റർബാങ്ക് എക്‌സ്‌പ്രസ് ട്രാൻസ്‌ഫറുകൾ വഴി സൌദിയിൽ നിന്നും ലോക്കൽ ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ട്രാൻസ്‌ഫർ ചെയ്യുന്നയാളുടെ ബാങ്കിൽ കാശ് രണ്ട് മണിക്കൂർ നിലനിൽക്കുമെന്നും, അന്തർദേശീയ ബാങ്കുകളിലേക്ക് പണം അയക്കുമ്പോൾ, ട്രാൻസ്‌ഫർ ചെയ്യുന്നയാളുടെ ബാങ്കിൽ 24 മണിക്കൂറും പണം നിലനിൽക്കുമെന്നും സൌദി സെൻട്രൽ ബാങ്ക്, ബാങ്കുകൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുട്ട്. ബാങ്കുകൾ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഏപ്രിൽ 10 ഞായറാഴ്ച മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ