നാട്ടുകാരെ ഓടിവരണേ….കവര്‍ച്ചക്ക് വേണ്ടി തുരന്ന ദ്വാരത്തില്‍ കുടുങ്ങി, സ്വയം നിലവിളിച്ച് കള്ളന്‍ (വീഡിയോ)

ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങാനാകാതെ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. കവർച്ച നടത്താനായി കള്ളൻ തന്നെ നിർമ്മിച്ച ചുമരിലെ ദ്വാരത്തിനുള്ളിൽ കുടുങ്ങിയതാണ് കള്ളന് വിനയായത്. കളവ് നടത്തിയ ശേഷം ദ്വാരം വഴി പുറത്തിറങ്ങുമ്പോഴാണ് കള്ളൻ കുടുങ്ങിയത്. ഇതോടെ മോഷ്ടാവ് തന്നെ രക്ഷിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നിലവിളിച്ച് ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷം ഇയാളെ നാട്ടുകർ പോലീസിന് കൈമാറി.

പാപ്പാ റാവു  എന്ന മുപ്പത് വയസുകാരനാണ് പിടിയിലായത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെയാണ് മോഷ്ടാവിന് അബദ്ധം പിണഞ്ഞത്. ക്ഷേത്രത്തിന്റെ ചുമര്‍ തുരന്ന് ദ്വാരമുണ്ടാക്കിയാണ് പ്രതി അകത്തുകയറിയത്. തുടര്‍ന്ന് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. എന്നാല്‍ മോഷണമുതലുമായി പുറത്തിറങ്ങുന്നതിനിടെ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു.

അകത്തുകയറിയ അതേ ദ്വാരത്തിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. പക്ഷേ, ശരീരത്തിന്റെ പകുതിഭാഗം പുറത്തെത്തിയതിന് പിന്നാലെ ദ്വാരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പുറത്തിറങ്ങാന്‍ പലതവണ ശ്രമിച്ചെങ്കിലും ഇതൊന്നും ഫലംകണ്ടില്ല. തുടര്‍ന്നാണ് മോഷ്ടാവ് തന്നെ കരഞ്ഞ് ബഹളംവെച്ച് ആളുകളെ വിളിച്ചുകൂട്ടി രക്ഷിക്കാന്‍ അഭ്യര്‍ഥിച്ചത്. കള്ളന്‍ ദ്വാരത്തില്‍ കുടുങ്ങികിടക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

വീഡിയോ കാണാം

 

Share
error: Content is protected !!