ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂരിലെ പാനൂരിൽ ടേബിൾ ഫാനിൻ്റെ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ എട്ടുമാസം പ്രായമായ ദേവാംഗ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കുഞ്ഞ് ഉറക്കമുണര്‍ന്ന് മുട്ടിലിഴയവേ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബ്ള്‍ ഫാനിന്റെ വയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
തൊട്ടടുത്ത മുറിയില്‍ അസുഖബാധിതനായി കിടക്കുന്ന മൂത്ത മകൻ ദേവജിൻ്റെ അടുത്തേക്ക് പോയി തിരിച്ച് വരുമ്പോൾ അമ്മ ശിശിരയാണ് വയർ കഴുത്തിൽ ചുറ്റപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ


