സിനിമാ രംഗത്ത് സൌദിയും ഇന്ത്യയും സഹകരിക്കുന്നു; ബോളിവുഡ് താരങ്ങളുമായി സൌദി സാംസ്കാരിക മന്ത്രി ചര്‍ച്ച നടത്തി

മുംബെ: സിനിമാ മേഖലയില്‍ ഇന്ത്യയുടെ സഹകരണം തേടി സൌദി സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ സിനിമാ മേഖലയിലെ നിരവധി പേരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ചിത്രങള്‍ മന്ത്രി പങ്കുവെച്ചു.

വളർന്നുവരുന്ന ഇന്ത്യൻ സിനിമയിലെ താരങ്ങളെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി, ബോളിവുഡ് താരങ്ങളുമായി ഫലപ്രദമായ ചർച്ചകളിൽ പങ്കെടുത്തതായും, സൗദിയും ഇന്ത്യൻ സിനിമയും തമ്മില്‍ സിനിമാ രംഗത്ത് സഹകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നതായും അറിയിച്ചു.

Share
error: Content is protected !!