വിദേശ രാജ്യങ്ങളിൽ നിന്നും ഓൺലൈനായി ഉംറ വിസ നേടുന്ന രീതി പ്രാബല്യത്തിലായി

വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്ക് വരുന്നവർക്ക് ഓണ്ലൈനായി ഉംറ വിസകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു. ഉംറ ഇൻ്റിവിജ്വൽ എന്ന പദ്ധതിയിലൂടെ നാട്ടിൽ നിന്നും ഇടനലിക്കാരില്ലാതെ തന്നെ തീർഥാടകർക്ക് നേരിട്ട് ഉംറ വിസ നേടുവാനും, ഉംറക്ക് വരാനും സാധിക്കും ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഉംറ വിസ നേടാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ആദ്യം https://maqam.gds.haj.gov.sa/Home/OTA എന്ന് വെബ് സൈറ്റ് വഴിയാണ് ഉംറ വിസക്ക് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ഓരോരുത്തരുടേയും താൽപര്യപ്രകാരമുള്ള ഉംറ പ്രോഗ്രാം തയ്യാറാക്കാം. താമസം, ഗതാഗതം, സൌദി ഉംറ കമ്പനിയുടെ ഫീൽഡ് സേവനങ്ങൾ എന്നിവ തീർഥാടകൻ്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. മറ്റു കൂടുതൽ സേവനങ്ങൾ ആവശ്യമാണെങ്കിലും തെരെഞ്ഞെടുക്കാൻ അവസരമുണ്ട്.

തുടർന്ന് ഉംറ വിസ അനുവദിക്കുന്നതിനാവശ്യമായ തീർഥാടകൻ്റെ പൂർണ്ണമായ വിവരങ്ങൾ നൽകണം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പൂർണ്ണമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുന്നതോടെ  വിസ റഫറൻസ് നമ്പർ തീർഥാടകൻ്റെ ഇമെയിലിലേക്ക് അയക്കും. ഈ റഫറൻസ് നമ്പർ ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റിൽ നിന്നും (https://www.mofa.gov.sa/) വിസ ഓണ്ലൈനായി നേടാം. പിന്നീട് തീർഥാടകന് ഇത് പ്രിൻ്റ് ചെയ്ത് ഉപയോഗിക്കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് മഹ്റമില്ലാതെ ഉംറക്ക് വരാൻ അനുവാദമുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

Share
error: Content is protected !!