ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതം ആരംഭിക്കും
ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ശനിയാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കണമെന്ന് ഒമാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൌദി അറേബ്യ എന്നീ രാജ്യങ്ങളിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ഒമാനിൽ ഇന്ന് ശഅ്ബാൻ 29 ആയിരുന്നു. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച റമദാൻ ആരംഭിക്കുവാൻ ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ