സന്ദർശന വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് തവക്കൽനാ ആപ്പിൻ്റെ പുതിയ നിർദ്ദേശം

സന്ദർശന വിസയിൽ സൌദിയിലെത്തുന്നവരുടെ തവക്കൽനാ സ്റ്റാറ്റസ് സംബന്ധിച്ച് വീണ്ടും തവക്കൽന വ്യക്തതവരുത്തി. മെഡിക്കൽ ഇൻഷൂറൻസ് പോളിസി എടുത്തതിന് ശേഷം എത്തിയ പലർക്കും സ്റ്റാറ്റസിൽ ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്ന് പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് തവക്കൽനയുടെ വിശദീകരണം.

മെഡിക്കൽ ഇൻഷൂറൻസ് കവറേജ് എടുത്ത ശേഷവും സന്ദർശനവിസയിലെത്തിയവരുടെ തവക്കൽനാ സ്റ്റാറ്റസ് ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്ന് പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ, അവർ 92001177 എന്ന നമ്പറിൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ബന്ധപ്പെട്ട് ഇൻഷുറൻസിന്റെ സാധുത പരിശോധിക്കണമെന്ന് തവക്കൽനാ അറിയിച്ചു.

സന്ദർശന വിസയിൽ വരുന്നവർ മെഡിക്കൽ ഇൻഷൂറൻസ് എടുത്ത ശേഷമാണ് വരുന്നതെങ്കിൽ സാധാരണയായി തവക്കൽനാ ആപ്ലിക്കേഷനിൽ ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്നാണ് സ്റ്റാറ്റസ് തെളിയുക. ഇത് പച്ച പ്രതലത്തിൽ വെള്ള നിറത്തിലുള്ള ക്യൂ.ആർ കോഡായിട്ടായിരിക്കും തവക്കൽനായിൽ പ്രത്യക്ഷപ്പെടുക. ഈ സ്റ്റാറ്റസ് ഇഖാമയുള്ളവരുടെ ഇമ്മ്യൂണ് സ്റ്റാറ്റസിന് സമാനമാണ്.

എന്നാൽ മെഡിക്കൽ ഇൻഷൂറൻസ് കവറേജ് എടുക്കാതെ വരുന്ന സന്ദർശന വിസക്കാരുടെ തവക്കൽനാ സ്റ്റാറ്റസ് അൺ ഇൻഷൂർഡ് വിസിറ്റർ (Uninsured visitor) എന്നായിരിക്കും. ഇത് വെളുത്ത പ്രതലത്തിൽ പച്ച നിറത്തിലുള്ള ക്യൂ.ആർ കോഡായിട്ടായിരിക്കും തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുക.

എന്നാൽ മെഡിക്കൽ ഇൻഷൂറൻസ് കവറേജ് എടുത്ത ശേഷവും സന്ദർശനവിസയിലെത്തിയവരുടെ തവക്കൽനാ സ്റ്റാറ്റസ് ഇൻഷൂർഡ് വിസിറ്റർ (Insured visitor) എന്ന് പ്രത്യക്ഷപ്പെടുന്നില്ലെന്ന് പലരും പരാതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷൂറൻസ് പോളിസിയുടെ സാധുത പരിശോധിക്കണമെന്നും അതിനായി 92001177 എന്ന നമ്പറിൽ ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി ബന്ധപ്പെടണമെന്നും തവക്കൽനാ അറിയിക്കുന്നത്.

സൌദിയിലേക്ക് സന്ദർശന വിസകളിൽ വരുന്നവർ കോവിഡ് ചികിത്സാ കവറേജുള്ള മെഡിക്കൽ ഇൻഷൂറൻസ് പോളിസി എടുക്കണെന്നും, അത്തരക്കാർക്ക് രാജ്യത്ത് തമാസിക്കുന്ന കാലത്തോളം ചികിത്സ സൌകര്യം ലഭ്യമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc


Share
error: Content is protected !!