സൌദിവല്‍ക്കരണം വിനോദ മേഖലയിലും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ ബാധിക്കും

റിയാദ്: സൌദിയില്‍ വിനോദ മേഖലയിലെ ഏതാനും തൊഴിലുകളും, പ്രവര്‍ത്തനങ്ങളും സ്വദേശീവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജി നിര്‍ദേശിച്ചു. ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതല്‍ സൌദി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുക, ദേശീയ സമ്പത് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയര്‍ത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് സ്വദേശിവൽക്കരിക്കുന്ന പ്രധാന തസ്തികകൾ. ലോഡിംഗ് ആൻഡ് അൺലോഡിംഗ്, നിർദ്ദിഷ്ട ഗെയിമുകളുടെ ഓപ്പറേറ്റർമാർ എന്നീ തസ്തകികളിൽ ജോലി ചെയ്യാൻ മുൻ പരിചയവും സർട്ടിഫിക്കറ്റുകളും ഉള്ള ഓപ്പറേറ്റർമാർ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ തീരമാനപ്രകാരം, തൊഴിൽ ദാതാക്കളെയും സ്ഥാപനങ്ങളെയും അറിയിക്കുവാനും, സൌദിവൽക്കരണം കണക്കാക്കുന്നതിനും, നിയമലംഘകർക്കുള്ള പിഴകൾ വിശദീകരിക്കുന്നതിനുമായി മന്ത്രാലയം നടപടിക്രമങ്ങളുടെ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികളെ ദോഷകരമായി ബാധിക്കും. 

Share
error: Content is protected !!