ബാങ്കിൽ നിന്ന് പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്ന വിദേശികൾ പിടിയിൽ
ജിദ്ദ: സൌദിയിൽ ബാങ്ക് ഉപഭോക്താക്കളെ പിന്തുടർന്ന് ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. ജിദ്ദയിൽ വെച്ചാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒരു യെമൻ പൌരനും, ഒരു എത്യോപ്യൻ പൌരനെയാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.
ഇവർ ബാങ്കിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ അവരറിയാതെ പിന്തുടരുകയും നീരക്ഷിക്കുകയും ചെയ്യും. എവിടെയെങ്കിലും വെച്ച് വാഹനം നിറുത്തിയാൽ, വാഹനത്തിൻ്റെ ചില്ല് തകർത്ത് പണം അപഹരിക്കും. എതിർക്കാൻ ശ്രമിക്കുന്നവരെ കായികമായി നേരിടുകയും ചെയ്യും. ഇതായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
ഇവരുട അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc