മദീനയിലെ റൌദയില്‍ ദിവസം എത്ര വനിതകള്‍ക്ക് പ്രവേശിക്കാം? വിശദീകരണവുമായി ഹറം കാര്യാലയം
മദീന: മദീനയില്‍ മസ്ജിദുന്നബവിയില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി 834 വനിതാ ജീവനക്കാരെ നിയോഗിച്ചതായി ഹറം കാര്യാലയം അറിയിച്ചു. വനിതാ തീര്‍ഥാടകരെ ഗ്രൂപ്പുകളില്‍ പള്ളിയില്‍ പ്രവേശിപ്പിക്കുക, തിരക്ക് നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍.
വനിതകള്‍ക്ക് നിസ്കരിക്കാനുള്ള സ്ഥലത്ത് 33,500 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഇപ്പോള്‍ സൌകര്യമുണ്ട്. റൌദാ ഷരീഫില്‍ നേരത്തെ പെര്‍മിറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഗ്രൂപ്പുകളായാണ് റൌദയില്‍ പ്രവേശിപ്പിക്കുക. ഒരു ഗ്രൂപ്പില്‍ 450 വനിതകള്‍ ഉണ്ടാകും. 16 മുതല്‍ 18 വരെ ഗ്രൂപ്പുകളാണ് ഒരു ദിവസം പ്രവേശിക്കുക. അതായത് 7650 വാനിതകള്‍ക്ക് ദിവസം റൌദയില്‍ പ്രാര്‍ഥന നടത്താം. ആഴ്ചയില്‍ 45,900 പേര്‍ക്ക് പ്രാര്‍ഥിക്കാം. റമദാന്‍ മാസത്തില്‍ 1,98,900 വാനിതകള്‍ക്ക് റൌദയില്‍ പ്രാര്‍ഥിക്കാനുള്ള സൌകര്യം ഉണ്ടാകും.