വസ്ത്ര വിൽപ്പന കടകളിലും അനുബന്ധ സ്ഥാപനങ്ങളിലും ബിനാമി പരിശോധന ആരംഭിച്ചു

റിയാദ്: ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയപരിധി അവസാനിച്ചതോടെ രാജ്യവ്യാപകമായി ശക്തമായ പരിശോധന തുടരുകയാണ്. ഇരുപതോളം സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് വാണിജ്യ മന്ത്രാലയം പരിശോധന നടത്തി വരുന്നത്.

ഇത് വരെ നടന്ന പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. വസ്ത്ര വിൽപ്പന കേന്ദ്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന ആരംഭിച്ചതോടെ നിരവധി സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തി.  പലസ്ഥാപനങ്ങളും അധികൃതർ അടച്ച് പൂട്ടി. വാണിജ്യ മന്ത്രായത്തിന് കീഴിൽ സൂപ്പർവൈസറി ടീമുകൾ പരിശോധനക്കെത്തുന്ന വീഡിയോ അധികൃതർ പുറത്ത് വിട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പല വിദേശികളും പിടിയിലായി.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

 

ബിനാമി സ്ഥാപനങ്ങൾക്ക് ഇളവുകളോടെ പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന സമയപരിധി മാത്രമാണ് അവസാനിച്ചത്. ഇളവുകൾ ലഭിക്കില്ലെങ്കിലും ഇപ്പോഴും പദവി ശരിയാക്കാൻ അനുവാദമുണ്ടെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കി.

വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!