സൌദിയിൽ ലേബർ വിസയുൾപ്പെടെ നിരവധി പ്രൊഫഷനുകൾ പിൻവലിച്ചു

സൗദി അറേബ്യയില്‍ വിദേശികൾ ജോലി ചെയ്തിരുന്ന ആമിൽ അഥവാ ലേബർ വിസകളുൾപ്പെടെ ഏതാനും പ്രൊഫഷനുകൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പിൻവലിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ആമില്‍ (ലേബര്‍), ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍, മെക്കാനിക്, സെയില്‍സ്മാന്‍, റെസ്റ്റോറന്റ് ലേബര്‍ (ആമിൽ മത്താം) തുടങ്ങിയ പ്രൊഫഷനുകളാണ് മന്ത്രാലയം പിൻവലിച്ചത്. ഇത്തരം പ്രൊഫഷനുകളിലുള്ളവരെ ഇനി മുതൽ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്സർഷിപ്പ് മാറ്റുവാനോ, ഈ പ്രൊഫഷനുകളിൽ പുതിയ വിസ നേടുവാനോ സാധിക്കില്ല. എന്നാൽ നിലവിഷൽ ഈ പ്രൊഫഷനുകളുള്ള ഇഖാമയുള്ളവർക്ക് ഇത് ബാധകമല്ല.

ഇത്തരം പ്രൊഫഷനുകളോടൊപ്പം അവരുടെ കൃത്യമായ തൊഴിൽ കൂടി രേഖപ്പെടുത്തിയാൽ വിസ നേടുവാനോ സ്പോണ്സർഷിപ്പ് മാറ്റുവാനോ തടസ്സങ്ങളുണ്ടാകില്ല. അതായത് ആമില്‍ എന്ന് മാത്രമായുള്ള വിസയോ പ്രൊഫഷനോ ഇനി ലഭിക്കില്ല. എന്നാൽ നിര്‍മാണ ജോലിക്കാരന്‍ എന്നര്‍ഥമുള്ള ആമില്‍ ബിനാ, ലോഡിംഗ് തൊഴിലാളിക്കുള്ള ആമില്‍ തഹ്‌മീല്‍ തുടങ്ങി ജോലി കൃത്യമായി പറയുന്ന ആമില്‍ പ്രൊഫഷനുകള്‍ക്ക് തടസ്സങ്ങളൊന്നുമില്ല. ഇലക്ട്രീഷ്യന്‍, മെക്കാനിക് എന്നിവ മാത്രമുള്ള പ്രൊഫഷനുകളും പൂര്‍ണമായും നിര്‍ത്തലാക്കി. അവയോടൊപ്പം കൃത്യമായ തൊഴില്‍ മേഖല വ്യക്തമാക്കുന്ന ഇലക്ട്രിഷ്യന്‍, മെക്കാനിക് പ്രൊഫഷനുകള്‍ ഇപ്പോഴും ലഭ്യമാണ്.

അതേ സമയം വെയിറ്റര്‍ എന്നര്‍ഥമുള്ള മുഖദ്ദിമു ത്വആം, പബ്ലിക് ഡ്രൈവര്‍ എന്നര്‍ഥമുള്ള സാഇഖ് സയ്യാറ ഉമൂമി തുടങ്ങിയ ഏതാനും പ്രൊഫഷനുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇതൊക്കെ സ്വദേശികള്‍ക്ക് മാത്രമാക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിവത്കരണം സമ്പൂര്‍ണമായി നടപ്പാക്കിയ പ്രൊഫഷനുകളും തൊഴില്‍ വകുപ്പിന്റെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

വിദഗ്ധ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ വനിതകള്‍ക്കും വിസകള്‍ അനുവദിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലേക്കായിരുന്നു വിദേശ വനിതകള്‍ എത്തിയിരുന്നതെങ്കിലും ഇപ്പോള്‍ വൈദഗ്ധ്യം നേടിയ വനിതകള്‍ക്ക് എല്ലാ മേഖലകളിലേക്കും സൗദി അറേബ്യ വിസ അനുവദിച്ചു തുടങ്ങി.

നേരത്തെ അവിദഗ്ധ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന പ്രൊഫഷനുകളാണ് തൊഴിൽ വകുപ്പിൻ്റെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്. ഇതോടെ മലയാളികളുൾപ്പെടെ നിരവധി പേർക്ക് ആശ്വാസമായിരുന്ന ആമിൽ വിസയുൾപ്പെടെയുള്ളവ ഇനി ചരിത്രത്തിൻ്റെ ഭാഗമാകും

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചു. യാത്ര ദുരിതവും ടിക്കറ്റ് നിരക്കും വർധിച്ചു. യാത്രക്കൊരുങ്ങുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വായിക്കാം.

Share

One thought on “സൌദിയിൽ ലേബർ വിസയുൾപ്പെടെ നിരവധി പ്രൊഫഷനുകൾ പിൻവലിച്ചു

Comments are closed.

error: Content is protected !!