തറാവീഹിന് വിദേശ രാജ്യങ്ങളിലേക്ക് 25 ഇമാമുമാരെ നിയമിക്കുമെന്ന് സൌദി
മക്ക: പന്ത്രണ്ട് രാജ്യങ്ങളിലായി വിശുദ്ധ റമദാനിൽ തറാവീഹ് നിസ്കാരത്തിനും പ്രാർത്ഥനകൾക്കുമായി 25 ഇമാമുമാരെ നിയമിക്കുവാൻ സൌദി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-ഷൈഖ് അനുമതി നൽകി.
ലോക രാജ്യങ്ങളിലെ പണ്ഡിതന്മാരുടേയും ഇസ്ലാമിക കേന്ദ്രങ്ങളുടെയും, ഇസ്ലാമിക സമൂഹങ്ങളുടേയും അഭ്യർത്ഥനകൾ പ്രകാരം എല്ലാ വർഷവും റമദാനിൽ നടപ്പിലാക്കുന്ന വരുന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈ വർഷവും വിദേശത്തെ ഇമാമത്ത് പ്രോഗ്രാം നടപ്പിലാക്കുന്നത്.
ശരിയായ ഇസ്ലാമിക വിശ്വാസം പ്രചരിപ്പിക്കാനും മുസ്‌ലിംകളെ ബോധവൽക്കരിക്കാനും അവരുടെ മതത്തിലും ലൗകിക കാര്യങ്ങളിലും നേർവഴി കാണിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.