ഒമാനിൽ ഈ വർഷവും പള്ളികളിലും പൊതു സ്ഥലങ്ങളിലും സമൂഹ ഇഫ്താറിന് വിലക്ക്

ഒമാനിൽ ഈ വർഷവും പള്ളികളിലും പൊതു സ്ഥലങ്ങളിലും സമൂഹ ഇഫ്താറിന് അനുമതിയില്ലെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം.

തറാവീഹ്​ നമസ്കാരത്തിന് നിബന്ധനകളോടെ​ അനുമതി നൽകിയതായി കഴിഞ്ഞ ദിവസം ​അധികൃതർ അറിയിച്ചിരുന്നു. രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും മാത്രമാണ്​ തറാവീഹ് നിസ്കാരത്തിൽ പങ്കെടുക്കാൻ സുപ്രീം കമ്മറ്റി അനുമതി നൽകിയത്.

പള്ളികളിൽ കോവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ തുടരണമെന്നും നിർദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു.

ലോകരാജ്യങ്ങളിലെ കോവിഡ്​ കേസുകളും സുപ്രീം കമ്മിറ്റി വിലയിരുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ആശംസകൾ നേർന്ന സുപ്രീം കമ്മിറ്റി രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!