ജിദ്ദ ഗവർണറേറ്റിൽ റമദാനിന് ശേഷം 14 ചേരി പ്രദേശങ്ങൾകൂടി പൊളിച്ച് നീക്കും

ജിദ്ദ ഗവർണറേറ്റിലെ പതിനാല് ചേരി പ്രദേശങ്ങൾക്കൂടി പൊളിച്ച് നീക്കുമെന്ന് അധികൃതർ അറിയിച്ചു. വിശുദ്ധ റമദാൻ മാസത്തിന് ശേഷമാണ് നീക്കം ചെയ്യൽ പ്രവൃത്തികൾ പുനരാരംഭിക്കുക. ബാനി മാലിക്, അൽ-വുറൂദ്, മുഷ്റഫ,  യൂണിവേഴ്സിറ്റി, അൽ-റിഹാബ്, അൽ-അസീസിയ, അൽ-റവാബി, അൽ-റബ് വ, അൽ-മൊന്താസ, ഖുവൈസ,  അൽ-അദ്ൽ, അൽ-ഫദ്ൽ, ഉമ്മുൽ-സലാം, കിലോ പതിനാല് എന്നീ പ്രദേശങ്ങളിലാണ് റമദാനിന് ശേഷം പൊളിച്ച് നീക്കൽ ആരംഭിക്കുക. റമദാനിൽ പൊളിച്ച് നീക്കൽ പ്രവൃത്തിക്കൾ നിറുത്തി വെക്കുമെന്നും അധികൃതർ അറിയിച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!