സൌദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതു സുരക്ഷ വകുപ്പ് അറിയിച്ചു. ഭിക്ഷാടനം നടത്തുന്നവർ ആരായിരുന്നാലും അറസ്റ്റ് ചെയ്യും. ഏത് രൂപത്തിലുള്ള ഭിക്ഷാടനവും കുറ്റകരമാണെന്ന് പൊതു സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ-ഷുവൈരെഖ് വ്യക്തമാക്കി.

ഭിക്ഷാടനം നടത്തുന്നതും, അതിന് പ്രേരിപ്പിക്കുന്നതും, ഭിക്ഷാടകരോട് യോജിക്കുന്നതും, അവരെ സഹായിക്കുന്നതും കുറ്റകരമാണ്. ഭിക്ഷാടനത്തിനിടയിൽ പിടികൂടിയാൽ ഒരു വർഷത്തിൽ കവിയാത്ത തടവോ, ഒരു ലക്ഷം റിയാലിൽ കവിയാത്ത പിഴയോ, രണ്ടും ചേർത്തോ ശിക്ഷ  ലഭിക്കും.

 

കൂടാതെ ഭിക്ഷാടനത്തിനിടയിൽ പിടിക്കപ്പെട്ടാൽ വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം സൌദിയിലേക്ക് തിരിച്ച് വരാനാകാത്ത വിധം നാട് കടത്തുകയും ചെയ്യും.
ഭിക്ഷാടനം നിരുത്സാഹപ്പെടുത്താൻ പതിവ് മാർഗ്ഗങ്ങളിലൂടെ ദാനധർമ്മങ്ങൾ വർധിപ്പിക്കാനും അത് ദരിദ്രരിലേക്കെത്തിക്കാനും അധികൃതർ ഓർമ്മിപ്പിച്ചു.

വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc