ജിദ്ദയിൽ വീണ്ടും സീണൺ ഫെസ്റ്റിവൽ; ജിദ്ദ സീസൺ 2022 ഉടൻ

കോവിഡ് വ്യാപനം കുറയുകയും, നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ സൌദിയിൽ വീണ്ടും വിനോദ പരിപാടികൾക്ക് തുടക്കമായി കഴിഞ്ഞു. കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ ജിദ്ദ സീസണ് ഫെസ്റ്റിവലിൻ്റെ പുതിയ സീസണിന് തുടക്കം കുറിക്കുകയാണ് അധികൃതർ. ജിദ്ദ സീസൺ 2022 എന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി നാഷണൽ സെന്റർ ഫോർ ഇവന്റ്‌സ് അറിയിച്ചു.

ജിദ്ദയുടെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ നിലപാട് വ്യക്തമാക്കുന്നതായിരിക്കും ജിദ്ദ സീസൺ 2022.  പൊതു സ്ഥലങ്ങളിലും ചത്വരങ്ങളിലും പ്രധാന റോഡുകളിലും പുതിയ സീസണിന്റെ പ്രഖ്യാപനം സംബന്ധിച്ചുള്ള പോസ്റ്ററുകൾ ഉടൻ കാണാനാകും.

ജിദ്ദ സീസണിൻ്റെ ആദ്യ ഫെസ്റ്റിവലിന് ശേഷം കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും പുതിയ സീണൺ നടത്താനായിട്ടുണ്ടായിരുന്നില്ല. സൌദിയിലും മറ്റു രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറഞ്ഞതിനാലും നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലും ആഘോഷ പരിപാടികൾ മികവുറ്റതാകും. അന്താരാഷ്ട്ര കലാകാരൻമാർ പങ്കെടുത്ത ആദ്യ സീണൺ ഫെസ്റ്റിവലിന് ശേഷം, ചെങ്കടലിൻ്റെ മണവാട്ടിയായ ജിദ്ദ വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്.

 

അറിയിപ്പുകളും, വാർത്തകളും നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

 

Share
error: Content is protected !!