അമിത ഫീസ് വാങ്ങുന്ന സ്കൂളുകള്‍ക്കെതിരെ നടപടി
ഹുദ ഹബീബ്
തിരുവനന്തപുരം: വന്‍ തുക ഫീസ് വാങ്ങുന്ന സ്ക്കൂളുകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്യതമാക്കി.
ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിട്ടണ്ടെന്നും മന്ത്രി അറിയിച്ചു.
അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും.രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ നടക്കും.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ സെക്ടറല്‍ സ്‌കില്‍ കൗണ്‍സിലും സ്‌കൂളുകളും ചേര്‍ന്ന് തീരുമാനമെടുത്ത് മെയ് 15 നകം പൂര്‍ത്തിയാകുന്ന രീതിയില്‍ ക്രമീകരിക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതാനായുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ടി.സി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടേയും പഠനം മുടങ്ങില്ല. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും സ്‌കൂളുകളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.