ഒമാനിൽ ക്രഷറിയിൽ പാറയിടിഞ്ഞ് ആറ് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

ഒമാനിലെ ഇബ്രിയിൽ വിലായത്തിലെ അൽ-അരിദ് ഏരിയയിലെ ഒരു ക്രഷറിയിൽ പറയിടിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) ആണ് സംഭവം നടന്നത്.  സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

സിവിൽ ഡിഫൻസ് സേനാംഗങ്ങൾ 6 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും 4 പേരെ പരിക്കുകളോടെ ആശുപത്രികളിലേക്ക് മാറ്റിയതായും അതോറിറ്റി സൂചിപ്പിച്ചു. അപകർത്തിൽ ചിലരുടെ പരിക്ക് ഗുരതരമാണ്. പരിക്കേറ്റവും മരണപ്പെട്ടവരും ഏത് രാജ്യക്കാരാണെന്നത് ഇത് വരെ വ്യക്തമായിട്ടില്ല.

തൊഴിലാളികൾ ക്രഷറിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

അപകടത്തിൻ്റെ വീഡിയോ കാണാം

 

Share
error: Content is protected !!