ഹൂത്തി ആക്രമണത്തിൽ തീ പിടിച്ച ജിദ്ദയിലെ എണ്ണ ടാങ്കുകളിലെ തീ പൂർണ്ണമായും അണച്ചു

ജിദ്ദ: കഴിഞ്ഞ വെള്ളിയാഴ്ച യെമനിലെ ഹൂത്തികൾ ജിദ്ദയിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേര നടത്തിയ മിസൈൽ ആക്രമണത്തിൽ തീ പിടിച്ചിരുന്ന എണ്ണ ടാങ്കുകളിലെ തീ പൂർണ്ണമായും അണച്ചു. തുടർന്ന് ഇവിടെയുണ്ടായിരുന്ന ജീവനക്കാൻ ഇന്ന് മുതൽ സാധാരണ രീതിയിൽ ജോലിയിൽ പ്രവേശിച്ചു. ആക്രമണത്തെ തുടർന്ന് ജിദ്ദയിൽ വ്യാപകമായി കറുത്ത പുക പടർന്നിരുന്നു. ഇന്നലെ വൈകുന്നരേത്തോടെ ഈ പുക കുറഞ്ഞ് തുടങ്ങിയിരുന്നതാണ്. ഇന്ന് പുക പൂർണ്ണമായും അപ്രത്യക്ഷമായി. 

രണ്ട് എണ്ണ ടാങ്കുകൾക്കായിരുന്നു തീ പിടിച്ചിരുന്നത്. കൂടുതൽ ടാങ്കുകളിലേക്ക് തീ പടരാതിരിക്കുവാനുള്ള മുൻ ക രുതൽ സമയോചിതമായി സ്വീകരിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയോടെ ആദ്യ ടാങ്കിലെ തീ അണച്ചിരുന്നു. ശേഷം രണ്ടാമത്തെ തീയും പൂർണമായും അണച്ചു. അമ്പതോളം അഗ്നി ശമന സേനകളുടെ പ്രവർത്തനത്തിലൂടെയാണ് തീ അണച്ചത്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

തീ അണച്ചതിന് ശേഷമുള്ള ചിത്രങ്ങൾ

 

Share
error: Content is protected !!