ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുവാനുള്ള നടപടിക്രമങ്ങൾ

റിയാദ്: സൌദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നവർക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്പോണ്സർഷിപ്പ് മാറ്റുവാനുള്ള അനുമതി അടുത്തിടെയാണ് അധികൃതർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിൻ്റെ നടപടിക്രമങ്ങൾ എങ്ങിനെയെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ചുള്ള അന്വോഷണത്തിന് മറുപാടിയായി കൊണ്ട് സ്പോണ്ർസർഷിപ്പ് മാറ്റത്തെ കുറിച്ച് പാസ്പോർട്ട് വിഭാഗം വിശദീകരിച്ചു.

ഗാർഹിക തൊഴിലാളികൾ സ്ഥാപനത്തിലേക്ക് സ്പോണ്ർസർഷിപ്പ് മാറാൻ,  സ്പോണ്സറുടെ ദേശീയ തിരിച്ചറിയൽ കാർഡ്, തൊഴിലാളിയുടെ ഇഖാമ, പാസ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടതാണ്. തൊഴിലുടമയെ അവലോകനം ചെയ്ത ശേഷം മാത്രമേ സ്പോണ്ർസർഷിപ്പ് മാറ്റുകയുള്ളൂ. അതിനായി മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കണമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.

ഹൌസ് ഡ്രൈവർമാരുൾപ്പെടെയുള്ള എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഈ ആനുകൂല്യം എത്ര കാലത്തേക്കുണ്ടാകുമെന്നത് ഇപ്പോൾ വ്യക്തമല്ല. അതിനാൽ സ്പോണ്സർമാർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർ വളരെ വേഗത്തിൽ തന്നെ സ്പോണ്സർഷിപ്പ് മാറ്റുന്നതാണ് ഉചിതം.

 

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!