ഖത്തർ വേൾഡ് കപ്പ് കാണാനുള്ള ടിക്കറ്റുകൾ വീണ്ടും ലഭ്യമായി തുടങ്ങി. ഓൺലൈനിൽ വാങ്ങാം

ഖത്തര്‍: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം. മാര്‍ച്ച്‌ 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുക.

ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി അവസാനിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാന്‍ ഫിഫ അവസരമൊരുക്കിയത്.

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ല. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം. ടിക്കറ്റ് ഉറപ്പായതിന്റെ കണ്‍ഫര്‍മേഷന്‍ മെസേജും ഉടന്‍ ലഭിക്കും.

ബുധനാഴ്ച (23-മാർച്ച്)  ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങി. ഈ ഘട്ടത്തില്‍ എത്ര ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും.

വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയ്യാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്ബോള്‍ ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക.

രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക്(ഇന്ത്യന്‍ സമയം 6.30), മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30ന്), നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.

ടിക്കറ്റുകൾ ഓണ്ലൈനായി നേടുവാനുള്ള ലിങ്ക്.
https://www.fifa.com/tournaments/mens/worldcup/qatar2022/tickets

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!