തൊഴിലുടമ ഫൈനൽ എക്സിറ്റ് നൽകാൻ വിസമ്മതിച്ചാൽ, തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് നേടാം
റിയാദ്: തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചിട്ടും തൊഴിലാളിയെ പിരിച്ച് വിടാനോ ഫൈനൽ എക്സിറ്റ് വിസ നൽകാനോ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തൊഴിലുടമ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ തൊഴിലാളിക്ക് സ്വയം ഫൈനൽ എക്സിറ്റിന് അപേക്ഷിക്കാൻ സാധിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഫൈനൽ എക്സിറ്റിന് പെർമിറ്റുകൾ നൽകുന്ന ലേബർ ഓഫീസ് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
എന്നാൽ തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് ഏതെങ്കിലും തൊഴിലാളി ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടാൽ, അത്തരം ആളുകൾക്ക് പിന്നീട് ഒരിക്കലും തൊഴിൽ വിസയിൽ സൌദിയിലേക്ക് വരാനാകില്ലെന്ന് നേരത്തെ തന്നെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc