നാരങ്ങ തോലിനുള്ളിൽ ഒളിപ്പിച്ച് സൌദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്ക് മരുന്ന് ഗുളികകൾ പിടികൂടി

3.3 ദശലക്ഷം ആംഫെറ്റാമിൻ മയക്ക് മരുന്ന് ഗുളികകൾ സൌദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം ജിദ്ദയിൽ വെച്ച് തടഞ്ഞതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് അൽ നജിദി അറിയിച്ചു.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനായെത്തിയ നാരങ്ങകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് ഗുളികകൾ കണ്ടെത്തിയത്. ജിദ്ദയിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. നാരങ്ങ തോലുകൾ പൊളിച്ചപ്പോൾ അതിനകത്ത് പ്ലാസ്റ്റിക്ക് കവറിനുള്ളിൽ പാക്ക് ചെയ്ത് വെച്ച നിലയിലാണ് മയക്ക് മരുന്ന് ഗുളികകൾ കണ്ടെത്തിയത്.

പ്രതികളിൽ ജോർദാൻ പൗരത്വമുള്ളവരും, സിറിയൻ പൗരത്വമുള്ള വിസിറ്റ് വിസയിൽ എത്തിയവരും ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയതതായും മേജർ മുഹമ്മദ് അൽ നജിദി അറിയിച്ചു.

വീഡിയോ കാണാം

 

Share
error: Content is protected !!