ഫൈസർ കാൻസറിന് കാരണമാകുന്നുവെന്ന് കണ്ടെത്തൽ. മരുന്ന് പിൻവലിച്ചു

ഫൈസർ മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന നൈട്രോസാമൈനുകളുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇക്കാരണത്താൽ  രക്ത സമ്മർദ്ദത്തിന് ചികിത്സിക്കുന്ന ഫൈസറിൻ്റെ അക്യുറെടെക് എന്ന മരുന്ന് ഫൈസർ പിൻവലിക്കുകയും ചെയ്തു. ഇതിൻ്റെ പശ്ചാതലത്തിൽ ഈ മരുന്നിൻ്റെ സൌദിയിലെ വിപണനത്തെ കുറിച്ച് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരണ കുറിപ്പിറക്കി. അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികളും ഓർഗനൈസേഷനുകളും പുറപ്പെടുവിച്ച പിൻവലിക്കൽ ഓർഡറുകളും മുന്നറിയിപ്പുകളും സൌദിയും പിന്തുടരാറുണ്ട്.

ഏതെങ്കിലും ഉൽപ്പന്നം കമ്പനികൾ പിൻവലിക്കുമ്പോൾ തന്നെ അവ സൌദി വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവർത്തനങ്ങളുടെ സുരക്ഷ അതോറിറ്റി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. പരിശോധനയിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ ആരോഗ്യ വിഭാഗത്തിന് കൈമാറുകയും പൊതു ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുമെന്നും സൌദി ഫുഡ്‌ ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു.

രക്ത സമ്മർദ്ദത്തിന് ചികിത്സിക്കാനായി ഫൈസർ പുറത്തിറക്കിയ അക്യുറെടെക് എന്ന മരുന്നിലാണ് ക്യാൻസറിന് കാരണമായേക്കാവുന്ന ഉയർന്ന അളവിലുള്ള നൈട്രോസാമൈനുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ മരുന്ന് കമ്പനി പിൻവലിക്കുകയും ചെയ്തു.

എന്നാൽ ഈ വാർത്ത പുറത്ത് വന്നതോടെ ആഗോളാടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള ഫൈസര് ബയോൺടെകിൻ്റെ കോവിഡ് വാക്സിൻ സ്വീകരിച്ചവരെല്ലാം ആശങ്കയിലായി. എന്നാൽ ഈ ആശങ്കക്ക് യാതൊരു വിധ അടിസ്ഥാനവുമില്ലെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫൈസറിൽ ക്യാൻസറിന് കാരണമായേക്കാവുന്ന നൈട്രോസാമൈനുകളുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം കണ്ടെത്തിയത് രക്ത സമ്മർദ്ദത്തിന് ചികിത്സിക്കുന്ന അക്യുറെടെക് എന്ന മരുന്നിൽ മാത്രമാണെന്നും,  ഫൈസർ ബയോൺടെകിൻ്റെ കോവിഡ് വാക്സിനിൽ ഇത്തരം യാതൊരു പ്രശ്നങ്ങളും ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മേഖലയിലുള്ളവർ വ്യക്തമാക്കി.

 

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഇവിടെ ക്ലിക്ക് ചെയ്യാം

Share
error: Content is protected !!