വിമാനത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രൈൻ സൗദിയിലും
വിമാനത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർ ലൂപ്പ് ട്രെയിൻ സേവനം സൌദി അറേബ്യയിൽ നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചതായി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ-ജാസർ പറഞ്ഞു. ഇത് പ്രാവർക്കികമാക്കുന്നത് സംബന്ധിച്ച് അമേരിക്കൻ കമ്പനികളുമായി സംയുക്ത പഠനങ്ങൾ നടത്തിയതായും മന്ത്രി വ്യക്തമാക്കി.
വായു പ്രതിരോധമോ ഘർഷണമോ ഇല്ലാതെ, കുറഞ്ഞ വായു സമ്മർദമുള്ള പ്രത്യേകം ട്യൂബുകളിലാണ് ഹൈപ്പർലൂപ്പ് പോഡുകളുടെ (കമ്പാർട്‌മെന്റ്) അതിവേഗ യാത്ര സാധ്യമാകുക. മണിക്കൂറിൽ 1200 വരെ വേഗമാണ് പ്രവചിക്കപ്പെടുന്നത്. ഇത് വിമാനത്തിൻ്റെ വേഗതയേക്കാൾ കൂടുതലാണ്.
സൗദിയിൽ റിയാദിൽ നിന്ന് ജിദ്ദയിലേക്കാണ് ഹൈപ്പർലൂപ്പ് പരിഗണിക്കുന്നത്. അതിവേഗ സംവിധാനം സാധ്യമായാൽ 46 മിനിറ്റു കൊണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനാകും. ഇപ്പോൾ വിമാനത്തിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താലേ റിയാദിൽ നിന്ന് ജിദ്ദയിലെത്താനാകൂ.
ഗതാഗത രംഗത്തെ അതിനൂതന സാങ്കേതിക വിദ്യയായ ഹൈപ്പര്‍ലൂപ്പ് ടെക്നോളജി സൗദി അറേബ്യയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനത്തിന് 2020 ലാണ് സൗദി ഗതാഗത മന്ത്രാലയവും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയും തമ്മിൽ കരാറില്‍ ഒപ്പുവെച്ചത്.