മക്കയിലെ ഹറം പള്ളിയിൽ ആരാധന കർമ്മങ്ങൾക്ക് പ്രത്യേക സ്ഥാനം നിർണ്ണയിച്ചു
മക്കയിലെ ഹറം പള്ളിയിൽ വിശ്വാസികളുടെ തിരക്ക് വർധിച്ച് തുടങ്ങിയതോടെ ഉംറ തീർഥാടകർക്കും മറ്റു ആരാധനകൾക്കുമെത്തുന്നവർക്കുമായി പ്രത്യേകം സ്ഥാനങ്ങൾ നിർണ്ണയിച്ചതായി ഇരു ഹറം കാര്യാലയം അറിയിച്ചു.
ത്വവാഫ് അഥവാ കഅബാ പ്രദക്ഷിണം ചെയ്യുന്നതിനും, ത്വവാഫിൻ്റെ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരത്തിനും, മറ്റു ആരാധനകൾക്കെത്തുന്നവർക്കും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങൾ നിർണ്ണയിച്ചിട്ടുണ്ട്.
മതാഫ്, ഗ്രൌണ്ട് ഫ്ലോർ, എന്നിവയിലാണ് ത്വവാഫ് കർമ്മം നടത്തേണ്ടത്. ത്വവാഫിൻ്റെ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതിനായി മതാഫിൻ്റെ ബേസ്മെൻ്റ്, ഗ്രൌണ്ട് ഫ്ലോർ, ഒന്നാം നില എന്നീ സ്ഥലങ്ങളും ഉപയോഗിക്കാം.
മൂന്നാമത് സൗദി വിപുലീകണ ഭാഗം, കിംഗ് ഫഹദ് വികസ പദ്ധതിയുടെ ഭാഗം, ഹറം പള്ളിയുടെ എല്ലാ മുറ്റങ്ങളും സാധാരണ നിസ്കാരത്തിനായി തുറന്ന് കൊടുക്കും. കിംഗ് അബ്ദുൽ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, ബാബ് അൽ സലാം എന്നിങ്ങനെ മൂന്ന് പ്രധാന കവാടങ്ങളാണ് ഉംറ തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമായി നിർണ്ണയിച്ചിട്ടുള്ളത്. ഈ കവാടങ്ങളിലൂടെ മാത്രമേ തീർഥാടകർ സഞ്ചരിക്കുവാൻ പാടുള്ളൂ. ഹറം പള്ളിയിലെത്തുന്ന മറ്റ് ആരാധകർക്ക് 144 കവാടങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കുവാനും പുറത്ത് കടക്കുവാനും സാധിക്കും. കൂടാതെ അജ് യാദ് പാലം, ഷബേക്ക പാലം, മർവ പാലം എന്നീ മൂന്ന് പാലങ്ങളും ഹറമിലെത്തുന്ന ഉംറ തീർഥാടകരല്ലാത്തവർക്ക് ഉപയോഗിക്കാം.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd