കോസ് വേ വഴിയുള്ള യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോബാര്‍: സൌദി-ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ വഴി സൌദിയിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി കോസ് വേ അതോറിറ്റി അറിയിച്ചു. അതോറിറ്റി ഇന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം  കോസ് വേ വഴി സൌദിയിലേക്ക് വരുന്നവര്‍ ഇനി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ  ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതില്ല. സൌദിയില്‍ എത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നും കോസ് വേ അതോറിറ്റി അറിയിച്ചു.

 

വിമാനമാര്‍ഗം സൌദിയിലേക്ക് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി നേരത്തെ ഗാക്ക അറിയിച്ചിരുന്നുവെങ്കിലും കോസ് വേ വഴി വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ പിന്‍വലിക്കുന്നതായി ഇപ്പോഴാണ് ഔദ്യോഗികമായി അതോറിറ്റി അറിയിക്കുന്നത്.

 

കോവിഡ് കേസുകള്‍ കുറയുകയും, വാക്സിനേഷന്‍ നിരക്ക് ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് എന്നു അതോറിറ്റി വിശദീകരിച്ചു. സൌദിയില്‍ 12 വയസിനു മുകളില്‍ പ്രായമുള്ള 99 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുയതായാണ് കണക്ക്.

Share
error: Content is protected !!