3 മിനുറ്റ് കൊണ്ട് ഉംറ വിസ. 20 സെക്കന്‍റ് കൊണ്ട് ഉംറ പെര്‍മിറ്റ്
മക്ക: ഹജ്ജ് ഉംറ സേവനത്തിന് നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയ ശേഷം ഉംറ വിസ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വേഗം കൂടിയതായി സൌദി ഹജ്ജ് ഉംറ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി എഞ്ചി. ഹിഷാം സയീദ് പറഞ്ഞു. ഇലക്ട്രോണിക് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങിയതോടെ 3 മിനുട്ടില്‍ ഉംറ വിസ ലഭിക്കും. നേരത്തെ ഉംറ വിസ ലഭിക്കാന്‍ രണ്ടാഴ്ച വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉംറ തീര്‍ഥാടനത്തിന് ബുക്ക് ചെയ്യാന്‍ 20 സെക്കന്‍റ് കൊണ്ട് ഇപ്പോള്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴിയാണ് ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്.
അതേസമയം ഹജ്ജ് ഉംറ സേവനത്തിനായി സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഹജ്ജ് ഉംറ കോണ്‍ഫറന്‍സ് ആന്ഡ് എക്സിബിഷന്‍ ജിദ്ദയില്‍ ആരംഭിച്ചു. ജിദ്ദ സൂപ്പര്‍ ഡോമില്‍ നടക്കുന്ന പരിപാടി 3 ദിവസം നീണ്ടു നാല്‍ക്കും.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd