ഹജ്ജ് വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാര്‍ യാത്രക്കാരുടെ അതേ രാജ്യക്കാര്‍ തന്നെ. ഭക്ഷണവും തീര്‍ഥാടകരുടെ അഭിരുചിക്കനുസരിച്ച്

ജിദ്ദ: സൌദി എയര്‍ലൈന്‍സിന്‍റെ ഹജ്ജ് സര്‍വീസുകളില്‍ ഇനി യാത്രക്കാര്‍ക്ക്  അനുസരിച്ച വിമാന ജീവനക്കാരെ നിയോഗിക്കുകയും യാത്രക്കാര്‍ക്കനുസരിച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏത് രാജ്യക്കാരാണോ യാത്രക്കാര്‍ ആ രാജ്യക്കാരെ തന്നെ ക്രൂ മെമ്പര്‍മാരായി നിയോഗിക്കാനാണ് നീക്കം. എല്ലാ രാജ്യക്കാരുടെയും അഭിരുചിക്കനുസരിച്ച ഭക്ഷണവും ഹജ്ജ് വിമാന സര്‍വീസുകളില്‍ വിതരണം ചെയ്യുമെന്നും നാവിഗേഷണല്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ദുള്‍ വാഹിദ് പറഞ്ഞു.

 

തീര്‍ഥാടകരുടെ അതേ രാജ്യക്കാര്‍ തന്നെ എയര്‍ ഹോസ്റ്റസുമാരും മറ്റുമായി ഉണ്ടാകുന്നത് തീര്‍ഥാടകരുമായി ആശയവിനിമയം എളുപ്പമാകാന്‍  സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും.

 

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!