ചരിത്രത്തിലെ ഏറ്റവും വലിയ റമദാന്‍ പദ്ധതിയുമായി ഹറം പള്ളികള്‍
മക്ക: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലായതോടെ ഈ റമദാനില്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സേവന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് പറഞ്ഞു.
റമദാൻ മാസത്തിൽ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനായി 12,000 തൊഴിലാളികളെയാണ് നിയോഗിച്ചിരുക്കുന്നത്. വനിതാ തീർഥാടകര്‍ക്ക് സേവനം ചെയ്യാന്‍ വനിതാ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ടെന്നും സുദൈസ് പറഞ്ഞു. കൂടാതെ തീർഥാടകരെ സേവിക്കുന്നതിന് ഡിജിറ്റൽ സേവനങ്ങളും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തുമെന്നും അൽ-സുദൈസ് വിശദീകരിച്ചു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറം പള്ളികളില്‍ ഇഫ്താര്‍ സുപ്രകള്‍ക്കും അനുമതി നല്കിയിട്ടുണ്ട്.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd