ഐ.എസ്.എൽ കിരീടം ഹൈദരാബാദിന്

കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി ഐഎസ്എൽ ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയവും അധിക സമയവും അവസാനിച്ചപ്പോൾ ഇരു ടീമും ഓരോ ഗോൾ വീതം നേടി (1–1). 68–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും, മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹിൽ തവോറ (88’) ഹൈദരാബാദിനായി ഗോൾ മടക്കി.

ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നിരാശയായി. ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായിരുന്നു.

കളിയുടെ തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്തുന്ന കാഴ്ചയായിരുന്നു ഫൈനലില്‍. ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വലതു വിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഡിഫന്‍ഡര്‍ സന്ദീപ് സിങ് ആദ്യ പകുതിയില്‍ ഒരു സില്ലി ഫൗളിന് മഞ്ഞക്കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു.

Share
error: Content is protected !!