സ്വന്തം മകനേയും കുടുംബത്തേയും പിതാവ് ചുട്ടു കൊന്നത് പുതിയ വീട്ടിലേക്ക് താമസം മാറാൻ ആറ് ദിവസം ബാക്കിയുള്ളപ്പോൾ

തൊടുപുഴയിലെ ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു പണി പൂർത്തിയായി വരുന്ന പുതിയ വീടിൻ്റെ ഗൃഹപ്രവേശം. ദുരന്ത നടന്ന തറവാട് വീട്ടിന് ഏകേദശം അടുത്തായുള്ള  മഞ്ചിക്കല്ല് എന്ന സ്ഥലത്തണ് വീടിൻ്റെ പണി പൂർത്തിയായി വരുന്നത്. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറുമാസം മുമ്പാണ് ഭാര്യ ഷീബയുടെ പേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചത്.

അടുത്ത മാസം ആദ്യം തന്നെ വീട്ടിലേക്ക് മാറിത്താമസിക്കുന്ന രീതിയിൽ പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു കോൺട്രാക്ടർ.  രണ്ടാഴ്ച മുമ്പ് കണ്ടപ്പോഴും ”പണി പെട്ടെന്ന് തീർത്തോളൂ കേട്ടോ…”, എത്രയും വേഗം വീട്ടിലേക്ക് കയറണമെന്ന രീതിയിലാണ് ഫൈസൽ സംസാരിച്ചതെന്ന് കോണ്ട്രാക്ടർ രാജേഷ് പറയുന്നു.

ഇനി ആറ് ദിവസത്തെ ജോലികൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ് ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഫൈസലിന്‍റെ ഭാര്യ ഷീബയും കുട്ടികളും മിക്ക ദിവസവും വീട്ടിലെത്തി പുറത്ത് പൂച്ചെടികൾ വെക്കുകയും വീട് മനോഹരമായി ഒരുക്കുകയും ചെയ്തിരുന്നു.

പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷത്തിലായിരുന്നു കുട്ടികളും. ഒരാളെപ്പോലും അവശേഷിപ്പിക്കാതെ സ്വന്തം പിതാവ് തന്നെ എല്ലാം അവസാനിപ്പിച്ചു.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

പിതാവ് മകനേയും കുടുംബത്തേയും ചുട്ടുകൊന്നു. ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി കേരളം

എല്ലാ ദിവസവും ഇറച്ചിയും മീനും വേണം. മകനേയും കുടുംബത്തേയും ചുട്ടുകൊന്ന പിതാവിൻ്റെ വിശദീകരണം

 

Share
error: Content is protected !!